മലയാളം/Malayalam *
* Users may need to install language specific fonts to view these pages
2010 സെന്‍സസിനെക്കുറിച്ച്
മെച്ചപ്പെട്ട രാഷ്ട്രീയ പ്രാതിനിധ്യവും സേവനങ്ങളും ലഭിക്കാനും, നമ്മുടെ സമൂഹത്തിന് ശക്തമായ ഒരു ഭാവിയുണ്ടാകാനും, ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മള്‍ ആരെന്ന് ആദ്യം മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനു വേണ്ടിയാണ് സെന്‍സസ് നടത്തുന്നത്.
യു.എസില്‍ താമസിക്കുന്ന എല്ലാ പേരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് യു.എസ് സെന്‍സസ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 1, സെക്ഷന്‍ 2 പ്രകാരം നിര്‍ബന്ധമായും നടത്തേണ്ട സെന്‍സസ്, പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തപ്പെടുകയും ചെയ്യുന്നു. സെന്‍സസ് പ്രകാരം ശേഖരിച്ച രേഖകള്‍ അനുസരിച്ച്, ഓരോ സംസ്ഥാനത്തിലേയും, യു.എസ് ഹൗസ് ഓഫ് റെപ്രസെന്‍റേറ്റീവ്‌സില്‍ എത്ര സീറ്റുകള്‍ ഉണ്ടെന്നു കണക്കാക്കുന്നു. സര്‍ക്കാരിന്‍റെ ഓരോ തലത്തിലും - കോണ്‍ഗ്രഷണല്‍ ജില്ലകളും, സ്‌റ്റേറ്റ് ലെജിസ്ലേച്ചറും, നഗര, കൗണ്ടി കൗണ്‍സിലുകളും സ്കൂള്‍ ബോര്‍ഡ് ജില്ലകളുമടക്കം - ന്യായമായ പ്രാതിനിധ്യം ലഭിക്കുന്നതിന് സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ രാഷ്ട്രീയ അധികാര പരിധികള്‍ നിര്‍ണ്ണയിക്കുന്നതിന് സെന്‍സസിനെയാണ് ആശ്രയിക്കുന്നത്.
പക്ഷേ ഇത് അവിടെ അവസാനിക്കുന്നില്ല. ഓരോ വര്‍ഷവും ഫെഡറല്‍ ഫണ്ടിലെ ബില്യണ്‍ കണക്കിനു ഡോളറുകള്‍ പ്രാദേശിക സംവിധാനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി വിതരണം ചെയ്യുന്നതിനും സെന്‍സസിനെയാണ് ആശ്രയിക്കുന്നത്. ഇതില്‍ താഴെപ്പറയുന്നവ ഉള്‍പ്പെട്ടിരിക്കുന്നു:
- അടിയന്തര സേവനങ്ങള്‍
- ആരോഗ്യരക്ഷാ സേവനങ്ങള്‍
- സ്കൂളുകള്‍
- റോഡുകള്‍
- വൃദ്ധ സദനങ്ങള്‍ അങ്ങനെ ഏറെ.
2010-ലെ സെന്‍സസ് നമ്മുടെ രാജ്യം കണ്ട ഏറ്റവും വലിയ പൊതുജനപങ്കാളിത്ത സംരഭമായിരുന്നു. 2010, മാര്‍ച്ചില്‍, 10 ചോദ്യങ്ങള്‍ അടങ്ങിയ ഒരു ചോദ്യാവലി, യു.എസിലേയും പോര്‍ട്ടോ റിക്കോയിലേയും വീടുകളില്‍ എത്തിച്ചു. ഏകദേശം 74 ശതമാനം ആളുകള്‍ അവരുടെ സെന്‍സസ് മെയിലില്‍ കൂടി അയച്ചു. ശേഷിച്ചവ, സെന്‍സസ് ജോലിക്കാര്‍ യു.എസിലെ ഓരോ വീടും സന്ദര്‍ശിച്ചു കൊണ്ട് ശേഖരിക്കുകയായിരുന്നു.


